/kalakaumudi/media/post_banners/72d5610d9667495e2ccbb276cfa65ab9cfd3bdf04566691da63b7e955704bf90.jpg)
കൊച്ചി: തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച നേഴ്‌സ് സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് പുറപ്പെടും.
ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കൊച്ചിയിലെ ഹെലിപാടില്‍ നിന്ന് അവയവങ്ങള്‍ ലിസി ആശുപത്രിയിലേക്കും ആംസ്റ്റര്‍ മെഡിസിറ്റിയിലേക്കും റോഡ് മാര്‍ഗം എത്തിക്കും.
സ്ഥലത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹരി നാരായണന് (16) സെല്‍വിന്‍ ശേഖറിന്റെ ഹൃദയം നല്‍കും.
ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡി സിറ്റിയില്‍ ചികിത്സയില്‍ ഉള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്ക് തന്നെ നല്‍കുമെന്നാണ് വിവരം.
അതേസമയം, സെല്‍വിന്റെ കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ദാനം ചെയ്യും. കിംസ് ആശുപത്രിയില്‍ അവയവം എടുക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍ ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് അറിയിച്ചു.
കെ. സോട്ടോ പദ്ധതി (മൃതസഞ്ജീവനി) വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്. സുഗമമായി അവയവം എത്തിക്കുന്നതിന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.