മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; 7 മരണം

മുംബൈ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിന് തീപിടിച്ച് 7 പേര്‍ മരിച്ചു. പൊള്ളലേറ്റ 39 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്.

author-image
Priya
New Update
മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; 7 മരണം

മുംബൈ: മുംബൈ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിന് തീപിടിച്ച് 7 പേര്‍ മരിച്ചു. പൊള്ളലേറ്റ 39 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്.

ഇന്ന് രാവിലെയാണ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. പരുക്കേറ്റവരെ ഉടനെ ഗോരേഗാവിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അതേസമയം, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അനുശോചനം രേഖപ്പെടുത്തി.

 

mumbai fire accident