കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

വെള്ളിയാകുളത്ത് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. വെള്ളിയാകുളം ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്.

author-image
Web Desk
New Update
കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ചേര്‍ത്തല: വെള്ളിയാകുളത്ത് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. വെള്ളിയാകുളം ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.

ചേര്‍ത്തലയില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കോട്ടയത്ത് നിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സ്വകാര്യ ബസ് സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്. താഴേക്ക് മറിയാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

അപകടത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രദേശവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റവരെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും ഗവണ്‍മെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മഴ പെയ്തതും രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. പരിക്കേറ്റവരെ കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ksrtc accident Latest News bus accident newsupdate