കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 36 മരണം, നിരവധി പേര്‍ക്ക് പരിക്ക്

കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

author-image
Web Desk
New Update
കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 36 മരണം, നിരവധി പേര്‍ക്ക് പരിക്ക്

 

ശ്രീനഗര്‍: കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ദോഡ ജില്ലയില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കിഷ്ത്വറില്‍ നിന്ന് ജമ്മുവിലേക്കു പോകുകയായിരുന്ന ബസ്, ബട്ടോട്ടെ- കിഷ്ത്വര്‍ ദേശീയപാതയില്‍ അസര്‍ മേഖലയിലെ ട്രുങ്കലിന് സമീപത്തുവെച്ച് 300 അടി താഴ്ചയുള്ള ചരിവിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കിഷ്ത്വറിലേയും ദോഡയിലേയും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

national news bus accident Latest News jammu and kashmir