തമിഴ്‌നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ചു; 5 മരണം, അപകടത്തില്‍പ്പെട്ടത് ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയവര്‍

തമിഴ്നാട്ടില്‍ ബെംഗളൂരു - ചെന്നൈ ദേശീയപാതയില്‍ സ്വകാര്യ ബസും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ പേര്‍ മരിച്ചു. 25ലധികം പേര്‍ക്ക് പരിക്കേറ്റു.

author-image
Priya
New Update
തമിഴ്‌നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ചു; 5 മരണം, അപകടത്തില്‍പ്പെട്ടത് ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയവര്‍

ചെന്നൈ: തമിഴ്നാട്ടില്‍ ബെംഗളൂരു - ചെന്നൈ ദേശീയപാതയില്‍ സ്വകാര്യ ബസും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ പേര്‍ മരിച്ചു. 25ലധികം പേര്‍ക്ക് പരിക്കേറ്റു.

ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പത്തൂര്‍ വാണിയമ്പാടിയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

ബസ് ഡ്രൈവറുടെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. രണ്ട് ബസുകളുടെയും ഡ്രൈവര്‍മാര്‍ അടക്കം നാല് പുരുഷന്മാരും 35 വയസുള്ള ഒരു സ്ത്രീയുമാണ് അപകടത്തില്‍ മരിച്ചത്.

bus accident death