/kalakaumudi/media/post_banners/f8dbe36ee386cef3ccdcce50fa8aa52901c02896d5384b3f548d0be9683bfa80.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസ് അപകടം. നേമം കാരക്കാമണ്ഡപത്താണ് അപകടം ഉണ്ടായത്.അപകടത്തിൽ 15 ഓളം പേർക്ക് പരുക്കേറ്റതായാണ് വിവരം.വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതെസമയം ആർക്കും ഗുരുതര പരുക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ പെട്ടവരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. സംഭവത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.