/kalakaumudi/media/post_banners/b3296cefa97adf117e7c9141d75d63455740a494bfe317709904d38acc1e86c6.jpg)
നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ വിനോദ സഞ്ചാരികളുമായെത്തിയ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് 7 പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. നൈനിറ്റാള്‍ ജില്ലയിലെ കലദുങ്കിയിലാണ് അപകടമുണ്ടായത്.
ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുമായി നൈനിറ്റാളിലെത്തിയ വാഹനമാണ് അപകടത്തില്‍ അകപ്പെട്ടത്. നൈനിറ്റാള്‍ സന്ദര്‍ശിച്ച് തിരികെ പോകുമ്പോഴാണ് കലാധുങ്കി റോഡില്‍ വെച്ച് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബസ് മറിഞ്ഞത്. അപകടസമയത്ത് 33 പേരാണ് ബസില്‍ യാത്ര ചെയ്തിരുന്നതെന്നാണ് വിവരം.
വിവരമറിഞ്ഞ് പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടം നടന്നത് രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വൈകി. പരിക്കേറ്റവരെ വളരെ വൈകിയാണ് ആശുപത്രിയിലെത്തിക്കാനായത്. അതേസമയം എങ്ങിനെയാണ് ബസ് അപകടത്തില്‍പ്പെട്ടതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
റോഡിലെ കുഴിയില്‍ വീണ് ബസിന് നിയന്ത്രണം വിട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ യുഎസ് പൗരന്മാരും; ഇസ്രയേലിന് യുദ്ധക്കപ്പലുകളയച്ച് അമേരിക്ക
ന്യൂഡല്‍ഹി: ഹമാസ് ഇസ്രയേലില്‍ നടത്തിയ കര കടല്‍ വ്യോമാക്രമണത്തില്‍ ചില അമേരിക്കന്‍ പൗരന്മാരും കൊല്ലപ്പെട്ടതായി യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
എത്ര പേരാണ് കൊല്ലപ്പെട്ടതെന്നോ അവരുടെ വിവരങ്ങളോ ഒന്നും അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.' യുഎസ് പൗരന്മാരുടെ മരണം ഞങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്'- യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് പറഞ്ഞു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനും അനുശോചനം അറിയിക്കുന്നു. ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലില്‍ യുഎസ് ഷിപ്പുകളും യുദ്ധവിമാനങ്ങളും വിന്യസിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു.
യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡും അതിനോടൊപ്പമുള്ള യുദ്ധക്കപ്പലുകളും കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് അയയ്ക്കുകയാണെന്ന് പെന്റഗണ്‍ അറിയിച്ചു.
അതേസമയം, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചിരുന്നു. ഇസ്രായേല്‍ പ്രതിരോധ സേനയ്ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചു.