പൗരത്വ ഭേദഗതി നിയമം 7 ദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി

പൗരത്വ ഭേദഗതി നിയമം പശ്ചിമ ബംഗാളില്‍ വോട്ടുയര്‍ത്താന്‍ സഹായിക്കുമെന്നും രാജ്യത്ത് ഏഴുദിവസത്തിനുള്ളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി ശന്തനു താക്കൂര്‍

author-image
Athira
New Update
 പൗരത്വ ഭേദഗതി നിയമം 7 ദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി

കൊല്‍ക്കത്ത; പൗരത്വ ഭേദഗതി നിയമം പശ്ചിമ ബംഗാളില്‍ വോട്ടുയര്‍ത്താന്‍ സഹായിക്കുമെന്നും രാജ്യത്ത് ഏഴുദിവസത്തിനുള്ളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി ശന്തനു താക്കൂര്‍. പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പരഗാനയില്‍ ഞായറാഴ്ച ഒരു റാലിയിലാണ് ഇക്കാര്യം പറഞ്ഞത്.

'അയോധ്യയിലെ രാമ ക്ഷേത്രം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്ത് പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കും. ഇത് എന്റെ ഉറപ്പാണ്. പശ്ചിമ ബംഗാളില്‍ മാത്രമല്ല, രാജ്യത്തിലെ എല്ലാ സംസ്ഥാനത്തും സിഎഎ ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കും'. മന്ത്രി പറഞ്ഞു.

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ ക്രൈസ്തവ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വാവകാശം നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം. കുറഞ്ഞത് 11 വര്‍ഷം രാജ്യത്ത് സ്ഥിര താമസമാക്കിയവര്‍ക്ക് മാത്രമായിരുന്നു മുന്‍പ് പൗരത്വം നല്‍കിയിരുന്നത്. രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയതോടെ രാജ്യത്താകെ വന്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.

Latest News national news news updates