വ്യവസായ ഭൂമി : കൈമാറ്റത്തിനും പട്ടയത്തിനും ചട്ടമായി

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിനു കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയില്‍ പട്ടയം അനുവദിക്കുന്നതിനും ഭൂമി കൈമാറ്റം ലളിതമാക്കുന്നതിനുമുള്ള പുതിയ ചട്ടങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

author-image
Web Desk
New Update
വ്യവസായ ഭൂമി : കൈമാറ്റത്തിനും പട്ടയത്തിനും ചട്ടമായി

തിരുവനന്തപുരം: വ്യവസായ വാണിജ്യ ഡയറക്ടറേറ്റിനു കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയില്‍ പട്ടയം അനുവദിക്കുന്നതിനും ഭൂമി കൈമാറ്റം ലളിതമാക്കുന്നതിനുമുള്ള പുതിയ ചട്ടങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

1964 ലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരമാണു വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിക്കു പട്ടയം നല്‍കിയിരുന്നത്. 1969,1970 വര്‍ഷങ്ങളിലും ഹയര്‍ പര്‍ച്ചേസ് വ്യവസ്ഥയില്‍ ഭൂമി അനുവദിക്കുന്നതിനു വ്യവസായ വകുപ്പ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ ഇതിനു ഭൂപതിവു നിയമത്തിന്റെ പിന്‍ബലമുണ്ടായിരുന്നില്ല. പട്ടയം അനുവദിക്കുന്നതിനുള്ള അപേക്ഷ വ്യവസായ ഡയറക്ടര്‍ വഴി റവന്യൂ വകുപ്പിനു സമര്‍പ്പിക്കുന്നതായിരുന്നു നടപ ടി. ഇത്തരത്തില്‍ റവന്യു വകുപ്പ് പട്ടയം നല്‍കുന്നതിനു താമസം നേരിട്ടിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നേരിട്ടു കലക്ടര്‍ക്കു സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിച്ച് തഹസില്‍ദാര്‍ പട്ടയം അനുവദിക്കുന്ന രീതിയില്‍ 2020ല്‍ മറ്റൊരു ഉത്തരവിലൂടെ ഈ പ്രക്രിയ ലളിതമാക്കി.

എന്നാല്‍ നിയമ പിന്‍ബലമില്ലാഅതിനാല്‍ പട്ടയം അനുവദിക്കുന്നതില്‍ കലക്ടര്‍മാര്‍ക്കു പരിമിതിയുണ്ടായി. ഈ സാഹചര്യത്തിലാണ് 1900ലെ ഭൂപതിവു നിയമത്തിന്റെ പിന്‍ബലമുള്ള പുതിയ ഭൂചട്ടം തയാറാക്കിയത്.

ചട്ടം വരുമ്പോഴുള്ള നേട്ടങ്ങള്‍:

. നിലവില്‍ ഭൂമി കൈമാറുന്നതിന് ഭൂമി വാങ്ങുന്ന വ്യക്തി ഭൂമി വിലയുടെ വ്യത്യാസവും പ്രോസസിങ് ഫീയും അടയ്ക്കണം. ഇനി ഭൂമി വിലയിലെ വ്യത്യാസം അടയിക്കേണ്ടതില്ല.

. നിലവില്‍ - ഉല്‍പാദനം ആരംഭിച്ച് 3 വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ഭൂമി കൈമാറ്റം പാടുള്ളൂ.

ഇനി- അലോട്‌മെന്റ് ലഭിച്ച് 3 വര്‍ഷം കഴിഞ്ഞാല്‍ കൈമാറാം.

.നിലവില്‍- ഉല്‍പാദനം ആരം ഭിച്ച് 3 വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ മറ്റൊരു ഉല്‍പന്നത്തിലേക്കു മാറാന്‍ കഴിയൂ. ഇനി- അലോട്മെന്റ് ലഭിച്ച് 3 വര്‍ഷം കഴിഞ്ഞാല്‍ വ്യവസായത്തിന്റെ ഘടന മാറ്റാം.

.നിലവില്‍- നിയമമില്ലാത്തതിനാല്‍ പട്ടയ അപേക്ഷ പരിഗണിക്കാന്‍ കലക്ടര്‍മാര്‍ക്കു ബുദ്ധിമുട്ട്.

ഇനി- റവന്യൂ വകുപ്പിന്റെ അംഗീ കാരത്തോടെ ചട്ടം വരുന്നതിനാല്‍ നിയമപരമായ തടസ്സമില്ല.

. നിലവില്‍- ഏതു വ്യവസായ സംരംഭം എന്നു പരാമര്‍ശിച്ചാണു പട്ടയം നല്‍കുന്നത്.

ഇനി- വ്യവസായ പ്രവര്‍ത്തനം എന്നു മാത്രം പട്ടയത്തില്‍ വ്യവസായ ഘടന മാറിയാലും പട്ടയത്തില്‍ മാറ്റം വരുത്തേണ്ട.

Latest News industry newsupdate cabient land