ഡൽഹിക്ക് പുറത്തുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ മാറ്റി കാനഡ

ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് കാനഡ. ഡൽഹിക്ക് പുറത്തുള്ള കോൺസുലേറ്റുകളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. സിങ്കപ്പുർ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഉദ്യോഗസ്ഥരെ മാറ്റിയിരിക്കുന്നത്.

author-image
Web Desk
New Update
ഡൽഹിക്ക് പുറത്തുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ മാറ്റി കാനഡ

ന്യൂഡൽഹി: ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് കാനഡ. ഡൽഹിക്ക് പുറത്തുള്ള കോൺസുലേറ്റുകളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. സിങ്കപ്പുർ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഉദ്യോഗസ്ഥരെ മാറ്റിയിരിക്കുന്നത്.

നാല്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെ ഒക്ടോബർ പത്തിനകം പിൻവലിക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലുള്ള കനേഡിയൻ നയതന്ത്രജ്ഞരുടെ എണ്ണം കൂടുതലാണെന്നും അധികമുള്ളവരെ തിരികെ വിളിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ ആവശ്യം.ഒക്ടോബർ പത്തിന് ശേഷം പ്രതിനിധികളുടെ നയതന്ത്രപരിരക്ഷ റദ്ദാക്കുമെന്ന് കാനഡയ്ക്ക് രാജ്യം മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ത്യക്ക് കാനഡയിലുള്ള നയതന്ത്രജ്ഞരുടെ എണ്ണത്തിന് ആനുപാതികമായി കനേഡിയൻ ഉദ്യോഗസ്ഥരുടെ എണ്ണം നിലനിർത്തണം എന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്.

ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ടതിന് പിന്നാലെയുള്ള ആരോപണങ്ങളെ തുടർന്നാണ് ഇന്ത്യ കാനഡ നയതന്ത്രബന്ധം വഷളായത്.

delhi canada