/kalakaumudi/media/post_banners/c151628d10fb8e24806769f3c7c250eb48256f1400f7c364e66666ee3f902c8c.jpg)
കളമശേരി: ഷിപ്പ് ടെക്നോളജി പഠനവകുപ്പും ഭാരത നാവിക സേനയുമായുള്ള ദശാബ്ദങ്ങള്‍ പഴക്കമുള്ള ദൃഢമായ അക്കാദമിക് ബന്ധം ക്യാപ്റ്റന്‍ എന്‍. എസ്. മോഹന്‍ റാം (വിഎസ്എം) എന്‍ഡോവ്മെന്റ് അവാര്‍ഡിലൂടെ വീണ്ടും ഊട്ടിയുറപ്പിച്ചു.
ഷിപ്പ് ടെക്നോളജി പഠന വകുപ്പില്‍ നിന്ന് പഠിച്ചിറങ്ങുന്ന ഏറ്റവും മികച്ച നേവല്‍ കേഡറ്റിനാണ് ഈ എന്‍ഡോവ്മെന്റ് അവാര്‍ഡ് നല്‍കുന്നത്.
ക്യാപ്റ്റന്‍ എന്‍ എസ് മോഹന്‍ റാം ഇന്ത്യയിലെ ആദ്യകാല നേവല്‍ ഷിപ്പ് ഡിസൈനര്‍മാരില്‍ ഒരാളായിരുന്നു. ഈ എന്‍ഡോവ്മെന്റ് ആരംഭിക്കുന്നതിനായി അദ്ദേഹം ഒരു വലിയ തുക ഷിപ്പ് ടെക്നോളജി പഠന വകുപ്പിലേക്ക് സംഭാവന ചെയ്തു.
ബി ടെക് നേവല്‍ ആര്‍കിടെക്ചര്‍ ഷിപ്പ് ബില്‍ഡിങ് 44-ാം ബാച്ച് നേവല്‍ സ്പോണ്‍സേര്‍ഡ് വിദ്യാര്‍ത്ഥിയായ സബ് ലെഫ്റ്റനന്റ് മായങ്ക് ഗോയലാണ് എന്‍ഡോവ്മെന്റ് അവാര്‍ഡിന് അര്‍ഹനായ ആദ്യ ബിരുദധാരി.
ഡോ. പി.കെ സതീഷ് ബാബു, കമാന്‍ഡര്‍ ദീപക് സെബാസ്റ്റ്യന്‍-ഒ.ഐ.സി-എന്‍.സി.ഡബ്‌ളിയു, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, ലഫ്. കമാന്റര്‍ നിതിന്‍ ശര്‍മ്മ, ഡോ. കെ. ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.