/kalakaumudi/media/post_banners/163a94e075b0fdc82bdc7196841b379e65c6eeae7e43e4e3d83dcf307a101253.jpg)
ബംഗളൂരു: കര്‍ണാടക ഹൊസപ്പേട്ടെയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറി എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിച്ച് 7 പേര്‍ മരിച്ചു. ഗോണിബാസപ്പ (65), കെഞ്ചമ്മ (80), ഭാഗ്യമ്മ (30), യുവരാജ് (5), സണ്ടൂരിലെ ഭീമലിംഗപ്പ (50), ഭാര്യ ഉമ (45), മകന്‍ അനില്‍ (30) എന്നിവരാണ് മരിച്ചത്.
ചിത്രദുര്‍ഗ-സോലാപൂര്‍ ദേശീയ പാതയിലല്‍ വെച്ചാണ് അപകടമുണ്ടായത്. വിജയ്നഗരയിലേക്ക് പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് എസ്യുവി കാറില്‍ ഇടിക്കുകയായിരുന്നു.
അതോടൊപ്പം കാറിന്റെ പുറകിലുണ്ടായിരുന്ന ലോറിയും ഇടിച്ചപ്പോഴാണ് വലിയ അപകടം ഉണ്ടായത്. മരിച്ചവരെല്ലാം കാറിലെ യാത്രക്കാരാണ് .ഇവരെല്ലാം ഉക്കടകേരി സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.
കുലഹള്ളിയിലുള്ള ഗോണ്‍ ബസവേശ്വര ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ടിപ്പറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.