/kalakaumudi/media/post_banners/fc916bdc2b19747bb7c915b74a9d199e38e62209e134e44b56e8575c517ec033.jpg)
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. അമ്പലമുക്കിലായിരുന്നു സംഭവം. മാരുതി ഒമ്‌നി കാറാണ് കത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം തീ നിയന്ത്രണ വിധേയമാക്കി.
ഗ്യാസ് ഉപയോഗിച്ച് ഓടിയിരുന്ന ഓംനി കാറാണ് കത്തിയത്. വാഹനത്തിന് തീപിടിച്ച ഉടന്‍ തന്നെ ഡ്രൈവര്‍ ഇറങ്ങിയോടി. പിന്നെയും മുന്നോട്ട് നീങ്ങിയ വാഹനം മറ്റൊരു കാറില്‍ തട്ടിയാണ് നിന്നത്. തീ പിന്നീട് ഫയര്‍ ഫോഴ്‌സ് പൂര്‍ണമായി കെടുത്തുകയായിരുന്നു.
ഒരാഴ്ച മുമ്പ് എറണാകുളത്തും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു. എറണാകുളം അങ്കമാലി ദേശീയപാതയില്‍ ഇടപ്പള്ളി മേല്‍പ്പാലത്തിലായിരുന്നു അന്ന് തീപിടുത്തം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വലിയ അപായം ഒഴിവായി. രാത്രിയോടെയായിരുന്നു അന്നത്തെ സംഭവം നടന്നത്. വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. കാര്‍ ഭാഗികമായി കത്തിനശിച്ചു.
അപകടത്തെ തുടര്‍ന്ന് ആലുവ റൂട്ടില്‍ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ശരത്, ശശാങ്ക് എന്നീ യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഫോര്‍ഡ് ഫിയസ്റ്റ കാറായിരുന്നു ഇവര്‍ ഓടിച്ചിരുന്നത്. യാത്രക്കിടെ ബോണറ്റില്‍ നിന്ന് തീ ഉയരുന്നത് കണ്ടപ്പോള്‍ ശരതും ശശാങ്കും കാര്‍ നിര്‍ത്തി ഇറങ്ങിയോടി. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തിയപ്പോഴേക്കും കാറിന്റെ വലിയൊരു ഭാഗം പൂര്‍ണമായും കത്തിയിരുന്നു.