കൊച്ചി: എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം. അഞ്ചംഗ ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വകാര്യാശുപത്രിയിലെ ഡോ. അദ്വൈത്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്. മൂന്നുപേരെ രക്ഷപ്പെടുത്തി.
രാത്രി 12.30ഓടെ ഗോതുരുത്ത് കടുവാതുരുത്ത് പുഴയിലാണ് അപകടം. ഗൂഗിള്‍ മാപ്പ് നോക്കിയാണ് സംഘം സഞ്ചരിച്ചത്. മഴയുടെ ശക്തി കാരണം കാഴ്ച മറഞ്ഞതാണ് അപകടകാരണം. കൊച്ചിയില്‍ ഒരു പാര്‍ട്ടിക്കു ശേഷം അഞ്ചംഗ സംഘം കാറില്‍ കൊടുങ്ങരൂലേക്ക് മടങ്ങുകയായിരുന്നു.
പെണ്‍കുട്ടിയായ ഒരു മെഡിക്കല്‍ വിദ്യാര്‍ഥി അടക്കം മൂന്നുപേരെയാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്.