/kalakaumudi/media/post_banners/bfe646891b33001af4a741890e4096e6446ffa347d0c16eb5c17eafc0e5ae9e8.jpg)
താമരശേരി: താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മാവൂര്‍ സ്വദേശി റഷീദയാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ എട്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി 9.30യോടെയാണ് ചുരം രണ്ടാം വളവിന് താഴെ വെച്ച് അപകടമുണ്ടായത്. കാറിന് മുകളില്‍ പന മറിഞ്ഞ് വീണതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നു.
കാറിന്റെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാതിരുന്നതോടെ മുക്കത്ത് നിന്നും കല്‍പ്പറ്റയില്‍ നിന്നും അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പൊലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
