/kalakaumudi/media/post_banners/3b5bff8a8d35890101b2ef90bb86c517a4ba9df72f4f122640b496bdb96c4020.jpg)
കോഴിക്കോട്: കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ (59) അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം.
മാതൃഭൂമി ദിനപത്രത്തിലെ എക്സിക്കുട്ടന്‍ കാര്‍ട്ടൂണ്‍ പംക്തി രജീന്ദ്രകുമാറിന്റേതാണ്. അദ്ദേഹത്തിന്റെ കാരിക്കേച്ചറുകള്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
2022-ലും 23-ലും റൊമാനിയ, ബ്രസീല്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നടന്ന അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരങ്ങളില്‍ രജീന്ദ്രകുമാര്‍ പുരസ്‌കാരം നേടിയിരുന്നു. രണ്ടുമാസം മുന്‍പ് ഈജിപ്തിലെ അല്‍അസര്‍ ഫോറം നടത്തിയ രണ്ടാമത് അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചു.
വിവിധ വിദേശരാജ്യങ്ങളിലെ പ്രദര്‍ശനങ്ങളിലും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ഇടംനേടിയിട്ടുണ്ട്.സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് മാങ്കാവ് ശ്മാശനത്തില്‍.