/kalakaumudi/media/post_banners/742a29fcf34dc59147fe433689c1c30afe2d19788da559c5dfd7f63a90eb075c.jpg)
കൊച്ചി: പ്രമുഖ കാര്‍ട്ടൂണിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപകനുമായ സുകുമാര്‍(91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം.
ആഭ്യന്തരവകുപ്പില്‍ 30 വര്‍ഷത്തോളം ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ സാവിത്രി അമ്മാള്‍. മക്കള്‍: സുമംഗല, പരേതയായ രമ. മരുമകന്‍: കെ.ജി.സുനില്‍ (ഹിന്ദുസ്ഥാന്‍ ലിവര്‍ റിട്ട. ഉദ്യോഗസ്ഥന്‍).
സുകുമാറിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഹാസസാഹിത്യരംഗത്തും കാര്‍ട്ടൂണ്‍ രചനയുടെ രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനാണ് സുകുമാറെന്നും മുഖ്യമന്ത്രി പറഞ്ഞു.
1996ല്‍ ഹാസ്യ സാഹിത്യത്തിന് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കവിത, കഥ, നോവല്‍ ഉള്‍പ്പെടെ അന്‍പതില്‍പരം പുസ്തകങ്ങള്‍ രചിച്ചു.