​ഗാർഹിക ജോലിക്കാരിയായ പതിനെട്ടുകാരിയോട് ക്രൂരത; കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ കേസ്

പതിനെട്ടുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ കേസ്.ചെന്നൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

author-image
Greeshma Rakesh
New Update
​ഗാർഹിക ജോലിക്കാരിയായ പതിനെട്ടുകാരിയോട് ക്രൂരത; കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ കേസ്

ചെന്നൈ: പതിനെട്ടുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ കേസ്.ചെന്നൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ആവശ്യപ്പെട്ടു.

തമിഴ്നാട്ടിലെ കല്ലുറിച്ചി ജില്ലയിൽ നിന്നുള്ള 18 കാരിയായ ദളിത് പെൺകുട്ടിയോട് കരുണാനിധിയുടെ മകനും മരുമകളും ക്രൂരത കാട്ടിയെന്നാണ് ആരോപണം. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുന്ന കുട്ടി ഡിഎംകെ നേതാവിന്റെ മകന്റെ വീട്ടിൽ ഹെൽപ്പറായി ജോലിക്ക് വന്നത് പഠനത്തിനുള്ള പണം കണ്ടെത്താനാണ്. ഒരു വർഷമായി കുട്ടി ജോലിക്ക് വരുന്നതായാണ് വിവരം.

ഇക്കഴിഞ്ഞ പൊങ്കൽ അവധിക്കാലത്ത് പെൺകുട്ടി കല്ലുറിച്ചിയിലെ ഉളുന്ദൂർപേട്ടയിലുള്ള കുടുംബവീട്ടിലേക്ക് മടങ്ങി. പിന്നീട് ഗവൺമെന്റ് ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റത്തിന്റെയും സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെയും പാടുകൾ കണ്ടെത്തിയ ഡോക്ടർമാർ ഉളുന്ദൂർപേട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.കേസിൽ പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

17 വയസു മുതലാണ് പെൺകുട്ടി ഈ വീട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയത്.അന്നു മുതൽ ദമ്പതികൾ നിരന്തരം മർദിക്കും, സ്ലിപ്പർ, സ്പൂണുകൾ, ചൂൽ, മോപ്പ് തുടങ്ങി കൈയ്യിൽ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് അടിക്കുകയും, ശരീരമാസകലം മുറിവുകൾ ഉണ്ടാക്കുകയുെ ചെയ്തതായി പെൺകുട്ടി മൊഴി നൽകി.

മരുമകളാണ് കൂടുതലും ഉപ്രദ്രവിച്ചിരുന്നതെന്നും പെൺക്കുട്ടി പറഞ്ഞു.അതെസമയം വിഷയം ഡിഎംകെയുടെ ധാർഷ്ട്യത്തെയാണ് കാണിക്കുന്നതെന്നും നടപടിവേണമെന്നും ബിജെപി തമിഴ്നാട് പ്രസിഡന്റ് കെ അണ്ണാമലൈ പ്രതികരിച്ചു.

dmk Tamil Nadu Karunanithi physical torture