'ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനം'; വിവാഹ പരാമര്‍ശത്തിന് എന്‍ഐടി പ്രൊഫസര്‍ക്കെതിരെ കേസ്

ഗോഡ്‌സയെ പ്രകീര്‍ത്തിച്ച് സമൂഹമാധ്യമത്തില്‍ എന്‍ഐടി പ്രഫസറുടെ പോസ്റ്റ്. പിന്നാലെ എസ്എഫ്‌ഐയുടെ പരാതിയില്‍ പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തു. കലാപാഹ്വാനം നടത്തിയതിനാണ് കേസ്.

author-image
Web Desk
New Update
'ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനം'; വിവാഹ പരാമര്‍ശത്തിന് എന്‍ഐടി പ്രൊഫസര്‍ക്കെതിരെ കേസ്

കോഴിക്കോട്: ഗോഡ്‌സയെ പ്രകീര്‍ത്തിച്ച് സമൂഹമാധ്യമത്തില്‍ എന്‍ഐടി പ്രഫസറുടെ പോസ്റ്റ്. പിന്നാലെ എസ്എഫ്‌ഐയുടെ പരാതിയില്‍ പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തു. കലാപാഹ്വാനം നടത്തിയതിനാണ് കേസ്.

ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്ന അധ്യാപികയുടെ വിവാദ പരാമര്‍ശം. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് അഡ്വ കൃഷ്ണരാജെന്ന പ്രൊഫൈല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത അഭിപ്രായത്തിനു താഴെയായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്.

നാഥുറാം വിനായക് ഗോഡ്‌സെ ഒരുപാട് പേരുടെ ഹീറോ എന്ന അഡ്വ കൃഷ്ണരാജിന്റെ പരാമര്‍ശം. ഇതിനെ പിന്തുണച്ചാണ് ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്ന് ഷൈജ ആണ്ടവന്‍ കമന്റിട്ടത്.

പ്രാണപ്രതിഷ്ഠാദിനത്തില്‍ സംഘപരിവാര്‍ അനുകൂല വിദ്യാര്‍ത്ഥി കൂട്ടായ്മ ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കുകയും കാവി നിറത്തില്‍ ഇന്ത്യയുടെ ഭൂപടം വരയ്ക്കുകയും ചെയ്തതിനെച്ചൊല്ലിയുളള വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനു പിന്നാലെയാണ് ഈ സംഭവം. തന്റെ കമന്റ് ഗൗരവത്തോടെയല്ലെന്നായിരുന്നു ഷൈജ ആണ്ടവന്റെ വിശദീകരണം.

godse india mahatma gandhi police