/kalakaumudi/media/post_banners/d6d437bd42ccf573532a03695004b9161c46b9895b414eef279f9a2117f73e24.jpg)
കൊച്ചി: ഐഎസ് ഭീകരർ കേരളത്തിൽ സ്‌ഫോടനം ആസൂത്രണം ചെയ്തെന്ന കേസിൽ കൊച്ചി എൻഐഎ കോടതി വിധി ബുധനാഴ്ച പറയും.
പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കറാണ് കേസിലെ പ്രതി.ഇയാൾ ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ പ്രധാന സൂത്രധാരനുമായി ചേർന്ന് കേരളത്തിൽ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌തെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
2018 മെയ് 15 നാണ് റിയാസ് അബൂബക്കറിനെ എൻഐഎ അറസ്റ്റ് ചെയ്തത്. യുഎപിഎയുടെ 38, 39 വകുപ്പുകളും ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ എൻഐഎ ചുമത്തിയിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
