എഎപിക്ക് കുരുക്ക്; മൊഹല്ല ക്ലിനിക്കുകളിലെ തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം

ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷ പദ്ധതിയായ മൊഹല്ല ക്ലിനിക്കുകളിലെ തട്ടിപ്പ് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു

author-image
Web Desk
New Update
എഎപിക്ക് കുരുക്ക്; മൊഹല്ല ക്ലിനിക്കുകളിലെ തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷ പദ്ധതിയായ മൊഹല്ല ക്ലിനിക്കുകളിലെ തട്ടിപ്പ് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ക്ലിനിക്കുകളിലെ ഡയഗനോസ്റ്റിക് പരിശോധനകളിലെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന കഴിഞ്ഞ ദിവസം സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.

വ്യാജ റേഡിയോളജി, പത്തോളജി പരിശോധനകള്‍ നടത്തി അഴിമതി നടത്തിയതിനെ കുറിച്ചാണ് അന്വേഷണം. രോഗികളില്ലാതെ വ്യജ പരിശോധനയാണ് നടന്നത്. ക്ലിനിക്കുകളില്‍ ഡോക്ടര്‍മാര്‍ എത്താതെ ഹാജര്‍ രേഖപ്പെടുത്തിയും തട്ടിപ്പ് നടന്നിട്ടുണ്ട്. ഇല്ലാത്ത രോഗികള്‍ക്ക് വേണ്ടിയാണ് ഡയഗനോസ്റ്റിക് പരിശോധന നിര്‍ദ്ദേശിച്ചത്.

എന്നാല്‍ ആരോഗ്യ സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിക്കുന്നു. മരുന്നുകള്‍ ഓഡിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ആരോഗ്യ സെക്രട്ടറി അതിന് തയ്യാറായില്ലെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. സെക്രട്ടറി ദീപക് കുമാറിനെ ഉടന്‍ പുറത്താക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് ആവ്യശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ മൊഹല്ല ക്ലിനിക്കുകളിലെ ഏഴ് ഡോക്ടര്‍മാരെ നീക്കം ചെയ്തിരുന്നു.

delhi aap cbi healthcare project mohalla clinics