/kalakaumudi/media/post_banners/db0db9a5ac66a31649a40190efe5ee2996d2228ac4520184f88ae2e3e6ecebf7.jpg)
കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് 2014 ഫെബ്രുവരി 13 ന് തുടക്കം. സോഷ്യല്‍ ഓഡിറ്റ്, അന്താരാഷ്ട്ര സഹകരണ ഉച്ചകോടി, സുസ്ഥിരനിര്‍മ്മാണങ്ങളെപ്പറ്റി അന്താരാഷ്ട്ര ഗവേഷണ സെമിനാര്‍ ഉള്‍പ്പെടെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മടപ്പള്ളി സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന സംഘാടക സമിതിയോഗത്തില്‍ പരിപാടികളുടെ പ്രാഥമികരൂപം പ്രഖ്യാപിച്ചു.
സൊസൈറ്റിയുടെ അടുത്ത 25 വര്‍ഷത്തേക്കുള്ള ഭാവി പരിപാടികളും തയ്യാറാക്കും. ഊരാളുങ്കല്‍ സൊസൈറ്റിയെയും ഗുരു വാഗ്ഭടാനന്ദനെയും ലോകത്തിനു പരിചയപ്പെടുത്താനുള്ള വൈവിദ്ധ്യമാര്‍ന്ന പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. സൊസൈറ്റിയുമായും സൊസൈറ്റിയുടെ കര്‍മമേഖലകളുമായും ബന്ധപ്പെട്ട പതിനഞ്ചോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. ഇതില്‍ സൊസൈറ്റിയുടെ ജനകീയ വാങ്മൊഴി ചരിത്രവും ഉള്‍പ്പെടും.
കോ-ഓപ്പറേറ്റീവ് ഫെസ്റ്റിവല്‍, സഹകരണപ്രദര്‍ശനം, ചരിത്രപ്രദര്‍ശനം, പുസ്തകോത്സവം എന്നിവ നടത്തും. സൊസൈറ്റിയുടെ ചരിത്രം, ആഗോളതലത്തിലെ മറ്റു സഹകരണമാതൃകകള്‍, നിര്‍മാണം, ആര്‍ക്കിടെക്ചര്‍, ടൂറിസം മേഖലകളിലെ മുന്നേറ്റങ്ങള്‍, സഹകരണമേഖലയെപ്പറ്റിയുള്ള ചര്‍ച്ചകള്‍, കലാസാംസ്‌കാരികപരിപാടികള്‍ തുടങ്ങിയവയെല്ലാം സംഘടിപ്പിക്കും.
നൂറു വര്‍ഷത്തെ അടയാളപ്പെടുത്തുന്ന ഒരു സിവില്‍ മാര്‍വെല്‍ എന്‍ജിനീയര്‍മാരുടെ സഹായത്തോടെ നിര്‍മിക്കും. സഹകരണമേഖല, നിര്‍മാണരംഗം, വാഗ്ഭടാന്ദദര്‍ശനങ്ങള്‍, പുതിയ നിര്‍മാണസാമഗ്രികള്‍, പരമ്പരാഗത കലാകരകൗശല രംഗം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണഫെലോഷിപ്പുകള്‍ ഏര്‍പ്പെടുത്തും.
തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിടനിര്‍മ്മാണം, തുടര്‍പഠനം, മക്കള്‍ക്ക് രാജ്യത്തെ ഉന്നതവിദ്യാലയങ്ങളില്‍ പ്രധാനകോഴ്സുകള്‍ക്ക് സ്‌കോളര്‍ഷിപ്, ആരോഗ്യസര്‍വ്വേ, ജീവിതശൈലീരോഗപ്രതിരോധം, സൊസൈറ്റിക്കു സ്വന്തം കായികടീമുകള്‍, കായികപരിശീലനം, കലാപരിശീലനം തുടങ്ങിയ പുതിയ പദ്ധതികളും പ്രഖ്യാപിച്ചു. യുഎല്‍ ടെക്നിക്കല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് തുടങ്ങാനും തീരുമാനിച്ചു. തൊഴിലാളികളുടെ കുടുംബസംഗമം, കലാമേള തുടങ്ങിയവും ആഘോഷത്തിന്റെ ഭാഗമായി നടത്തും.
കൃഷി, ടൂറിസം രംഗങ്ങള്‍ ബന്ധപ്പെടുത്തി മാതൃകാ കൃഷിയിടമോ മാതൃകാഗ്രാമമോ വികസിപ്പിക്കല്‍, യുവാക്കള്‍ക്കു തൊഴില്‍ നല്കാന്‍ ലോകനിലവാരത്തില്‍ നൈപുണ്യം നല്കി വിവിധമേഖലകളില്‍ ലേബര്‍ ബാങ്കുകള്‍ക്കു രൂപം നല്‍കല്‍, പൊതുജനങ്ങള്‍ക്കായി സോളാര്‍ പദ്ധതി ഉള്‍പ്പെടെ വിവിധ സേവന, ശാക്തീകരണ, വികസനപദ്ധതികള്‍ തുടങ്ങിയവയും നടപ്പിലാക്കും. 2025 ഫെബ്രുവരി 13 ന് ആഘോഷ പരിപാടികള്‍ സമാപിക്കും.