ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ; നിരോധനം അടുത്ത വർഷം മാർച്ച് 31വരെ, നടപടി വിലക്കയറ്റം തടയാൻ

ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. അടുത്തവർഷം മാർച്ച്‌ 31 വരെയാണ് നിരോധനം.

author-image
Greeshma Rakesh
New Update
ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ; നിരോധനം അടുത്ത വർഷം മാർച്ച് 31വരെ, നടപടി വിലക്കയറ്റം തടയാൻ

ഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. അടുത്തവർഷം മാർച്ച്‌ 31 വരെയാണ് നിരോധനം. മഹാരാഷ്ട്രയടക്കം ഉള്ളി കൃഷിയുള്ള സംസ്ഥാനങ്ങളിൽ മഴയിൽ വിളനാശം ഉണ്ടായിരുന്നു. പിന്നാലെ വിപണിയിൽ ഉള്ളി വില കുതിച്ചുയർന്നിരുന്നു. ഈ വിലക്കയറ്റം നിയന്ത്രിക്കാനാണ് സർക്കാർ കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തിയത്.

നേരത്തെ ഉള്ളി വില കുത്തനെ ഉയർന്നിരുന്നു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉള്ളിവില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ മുൻകൈ എടുത്തിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉള്ളി കയറ്റുമതിയിൽ നിയന്ത്രണങ്ങൾ വരുന്നത്.

ഒട്ടുമിക്ക ഇന്ത്യൻ വിഭവങ്ങളുടെയും അടിസ്ഥാന ഘടകമാണ് ഉള്ളി. അതിന്റെ വിലയിലെ വർദ്ധനവ് അടിസ്ഥാന വർഗത്തെ സ്വാധീനിക്കാൻ ശേഷിയുള്ളവയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിൻ്റെ പുതിയ നീക്കം.

central government bans onion exports onion exports