/kalakaumudi/media/post_banners/479931a16063fe0d75a81613f6e1458e30cc956f698479e7fb78ef31d07072b8.jpg)
ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചു. 11.5 കോടി പാന്‍കാര്‍ഡുകളാണ് മരവിപ്പിച്ചത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ആയിരുന്നു.
രാജ്യത്തെ 70.24 കോടി പാന്‍ ഉടമകളില്‍ 57.25 കോടി പേര്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 12 കോടിയിലേറെപ്പേരാണ് പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാതെയുള്ളത്. മരവിപ്പിച്ച പാന്‍ കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലാവധിയിലെ റീഫണ്ടിനു പലിശയുമുണ്ടാകില്ല. അസാധുവായാല്‍ 30 ദിവസത്തിനുള്ളില്‍ 1,000 രൂപ നല്‍കി ആധാറുമായി ബന്ധിപ്പിച്ച് പാന്‍ കാര്‍ഡ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാം.