/kalakaumudi/media/post_banners/ff9895d9bb0f9a6de44b2d27ae05e1f1ef75e9e3e143e700a33ff23db3455bae.jpg)
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പല്‍ ഷെന്‍ ഹുവ 15 ലെ ജീവനക്കാരായ ചൈനീസ് പൗരന്മാര്‍ കപ്പലില്‍ നിന്ന് പുറത്തിറങ്ങിയില്ല. കേന്ദ്ര സര്‍ക്കാര്‍ വിസ അനുവദിക്കാത്തതാണ് കാരണം. ഷാങ്ഹായ് പിഎംസിയുടെ ജീവനക്കാരായ 12 ചൈനീസ് പൗരന്മാരാണ് കപ്പലില്‍.
അനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ക്രെയിന്‍ ഇറക്കാന്‍ ഇവരെ അനുവദിക്കണമെന്ന ആവശ്യമാണ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
മുന്ദ്രാ തുറമുഖത്തും ചൈനീസ് പൗരന്മാര്‍ക്ക് ഇറങ്ങാന്‍ അനുമതി ലഭിച്ചിരുന്നില്ല. ക്രെയിന്‍ ഇറക്കാന്‍ തുറമുഖത്ത് തന്നെ വിദഗ്ദ്ധര്‍ ഉണ്ടായിരുന്നു. അതിനാല്‍, കപ്പല്‍ ജീവനക്കാരുടെ ആവശ്യം ഉണ്ടായിരുന്നില്ല.
വിഴിഞ്ഞത്ത് ക്രെയിന്‍ ഇറക്കാന്‍ വിദഗ്ദ്ധരില്ല. ചൈനീസ് പൗരന്മാര്‍ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഷാങ്ഹായ് പിഎംസിയുടെ മുംബൈയില്‍ നിന്നുള്ള ജീവനക്കാരാവും ക്രെയിന്‍ ഇറക്കുക.