ഛത്തീസ്ഗഢിലും മിസോറാമിലും വോട്ടെടുപ്പ് ആരംഭിച്ചു; തൊണ്ടമാര്‍കയില്‍ മാവോയിസ്റ്റ് ആക്രമണം, ആര്‍പിഎഫ് പരിക്ക്

ഛത്തീസ്ഗഢിലും മിസോറാമിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഛത്തീസ്ഗഢില്‍ പോളിംഗ് നടക്കുന്നതിനിടെ സുക്മ ജില്ലയിലെ തൊണ്ടമാര്‍കയില്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടായി.

author-image
Priya
New Update
ഛത്തീസ്ഗഢിലും മിസോറാമിലും വോട്ടെടുപ്പ് ആരംഭിച്ചു; തൊണ്ടമാര്‍കയില്‍ മാവോയിസ്റ്റ് ആക്രമണം, ആര്‍പിഎഫ് പരിക്ക്

റായ്പുര്‍: ഛത്തീസ്ഗഢിലും മിസോറാമിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഛത്തീസ്ഗഢില്‍ പോളിംഗ് നടക്കുന്നതിനിടെ സുക്മ ജില്ലയിലെ തൊണ്ടമാര്‍കയില്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടായി.

പോളിംഗ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന് സ്‌ഫോടനത്തില്‍ പരുക്കേറ്റു. സിആര്‍പിഎഫിലെ പ്രത്യേക വിഭാഗമായ കോബ്ര കമാന്‍ഡോ ആയ ജവാനാണ് പരിക്കേറ്റത്.

സിആര്‍പിഎഫിന്റെയും കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍ (കോബ്രാ) 206-ാം ബറ്റാലിയന്റെയും സംയുക്ത സംഘം തോണ്ടമാര്‍ക ക്യാമ്പില്‍ നിന്ന് എല്‍മഗുണ്ട ഗ്രാമത്തിലേക്ക് തിരഞ്ഞെടുപ്പ് സമയത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി എത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പട്രോളിംഗിനിടെ, കോബ്രാ 206-ാം ബറ്റാലിയനിലെ ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത്, അശ്രദ്ധമായി കുഴിബോംബ് സ്ഥാപിച്ചതെന്ന് കരുതുന്ന സ്ഥലത്തുകൂടി നടന്നതാണ് അപകടത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സുരക്ഷക്കായി ഛത്തീസ്ഗഢിലെ 20 മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തിലും കേന്ദ്രസേനയെ വിന്യസിച്ചു.അതേസമയം, മിസോറമില്‍ പോളിംഗ് പൂരോഗമിക്കുകയാണ്.

മുഖ്യമന്ത്രി സൊറാംതങ്ക, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ലാല്‍സാവ്ത തുടങ്ങിയ പ്രമുഖര്‍ രാവിലെ തന്നെ വോട്ട് ചെയ്തു.

mizoram election chandigarh election