/kalakaumudi/media/post_banners/f1fb56fe85e604841fcac2010e6d834e0be6da252372482acc44315b2249d094.jpg)
റായ്പൂര്‍: ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ പുതിയ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് 15,000 രൂപ വാര്‍ഷിക ധനസഹായം നല്‍കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് പ്രഖ്യാപനം നടത്തിയത്.
വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ നല്‍കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനത്തിനുളള മറുപടി എന്നാണ് ബാഗേലിന്റെ വാഗ്ദാനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്.
സംസ്ഥാനത്ത് ആകെയുള്ള 90 നിയമസഭാ സീറ്റുകളില്‍ 20 എണ്ണത്തിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ 7 ന് നടന്നു. ബാക്കി 70 സീറ്റുകളിലേക്ക് നവംബര്‍ 17 നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.