/kalakaumudi/media/post_banners/4eec4ac002d766cad6358981d9c362d484ba0d35fd93babbb7bb0b519b157524.jpg)
സ്റ്റോക്കോം∙ 2023ലെ രസതന്ത്ര നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. മൂന്നുപേർ ചേർന്നാണ് അവാർഡ് പങ്കിട്ടത്. മൗംഗി ജി. ബാവെൻഡി (എംഐടി, യുഎസ്എ), ലൂയി ഇ. ബ്രസ് (കൊളംബിയ യൂണിവേഴ്സിറ്റി, യുഎസ്എ), അലക്സി ഐ. എക്കിമോവ് (യുഎസ്എ) എന്നിവർക്കാണ് പുരസ്കാരം.
നാനോടെക്നോളിയിലെ ഗവേഷണത്തിനാണ് ഇത്തവണത്തെ പുരസ്കാരം. ക്വാണ്ടം ഡോട്ട്, നാനോപാർട്ടിക്കിൾസ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്കാരത്തിന് അർഹരാക്കിയത്.