/kalakaumudi/media/post_banners/2a03e51df941f9d7407cfc445671375604c33a70293ca8ed64cfb073571b12c4.jpg)
ഡല്‍ഹി: ഛത്തീസ്ഗഢിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആദ്യഘട്ടത്തില്‍ ഇരുപത് മണ്ഡലങ്ങളാണ് വിധി എഴുതുന്നത്. 40 ലക്ഷത്തിലധികം വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലെത്തും.
മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീര്‍, രാജ്‌നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ ഉള്ളത്.
ഈ ജില്ലകളില്‍ അര്‍ദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പൊലീസും വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നബാധിതമായ 600 പോളിംഗ് ബൂത്തുകളില്‍ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഡ്രോണ്‍ സുരക്ഷ ഉള്‍പ്പടെ ഒരുക്കിയിട്ടുണ്ട്.