യുഎസില്‍ 2 വീടുകളില്‍ വെടിവയ്പ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു

യുഎസില്‍ ഷിക്കാഗോയ്ക്ക് സമീപം രണ്ട് വീടുകളിലുണ്ടായ വെടിവയ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു.

author-image
Athira
New Update
യുഎസില്‍ 2 വീടുകളില്‍ വെടിവയ്പ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഷിക്കാഗോ; യുഎസില്‍ ഷിക്കാഗോയ്ക്ക് സമീപം രണ്ട് വീടുകളിലുണ്ടായ വെടിവയ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്റ്റ് ഏക്കേര്‍സ് റോഡിലെ 2200 ബ്ലോക്കിലാണു സംഭവം. റോമിയോ നാന്‍സ് എന്നയാളാണു പ്രതി. കൊലപാതകത്തിനു പിന്നാലെ ഇയാള്‍ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു.

കൊലപാതകങ്ങള്‍ നടന്ന സ്ഥലത്തിനടുത്തു തന്നെയാണു പ്രതി താമസിച്ചിരുന്നത്. സംഭവത്തിനു പിന്നാലെ സ്ഥലത്തുനിന്നു ചുവപ്പ് വാഹനത്തില്‍ കടന്നുകളഞ്ഞ ഇയാളുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടെന്നു പൊലീസ് മുന്നറിയിപ്പു നല്‍കി.

news updates Latest News