സുരേഷ് ഗോപിയുടേത് ശരിയായ പെരുമാറ്റമായിരുന്നില്ലെന്ന് മുഖ്യമന്ത്രി

ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടേത് ശരിയായ പെരുമാറ്റമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാപ്പു പറഞ്ഞാല്‍ പ്രശ്‌നം തീരില്ലെന്ന് പരാതിക്കാരി പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

author-image
Web Desk
New Update
സുരേഷ് ഗോപിയുടേത് ശരിയായ പെരുമാറ്റമായിരുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടേത് ശരിയായ പെരുമാറ്റമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാപ്പു പറഞ്ഞാല്‍ പ്രശ്‌നം തീരില്ലെന്ന് പരാതിക്കാരി പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവച്ച് സുരേഷ് ഗോപി സംസാരിച്ചത്. മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു.

kerala pinarayi vijayan chief minister Suresh Gopi