/kalakaumudi/media/post_banners/f8a20e20ee6980ea8dd7b63b553aa22729310a777f1dcec7d491b72db2ffebb6.jpg)
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സമീപനങ്ങളും അവഗണനയും പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സമീപനം എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച ചെയ്യും. ജനുവരി 15ന് രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചര്‍ച്ച ചെയ്യുക.