/kalakaumudi/media/post_banners/3e1019cf84412787c1a3133c32aea3e8e1e7fac0f8bc4893b43b614eb01c2b36.jpg)
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ ഡല്‍ഹിയില്‍ സമരം നടത്താന്‍ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി എട്ടിന് നടക്കുന്ന സമരത്തില്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും പങ്കെടുക്കും. ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം.
കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയെക്കുറിച്ച് മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളുമായി കഴിഞ്ഞ ദിവസം ഓണ്‍ലൈനായി യോഗം ചേര്‍ന്നിരുന്നു. ഡല്‍ഹിയില്‍ പോയി ഒന്നിച്ച് സമരം ചെയ്യണമെന്നതില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം നിലപാട് അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ യോഗത്തിനു ശേഷം പ്രതികരിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
