/kalakaumudi/media/post_banners/1f38296eb8c12b8ff21bad8412028f347c16b120ecf5e2fc3e69f4dfa75a59c7.jpg)
തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ വെറും വിഷമല്ല, കൊടും വിഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം തീവ്രവാദ ശക്തികളുടെ കേന്ദ്രമാണെന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് അതിരൂക്ഷമായി മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഒരു വിടുവായന്‍ പറയുന്ന കാര്യമാണ് മന്ത്രി പറഞ്ഞതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
രാജ്യത്തിന്റെ മന്ത്രിയാണ് അദ്ദേഹം. മന്ത്രിക്ക് അന്വേഷണ ഏജന്‍സികളെ വിശ്വാസം വേണം. ഒരു വിടുവായന്‍ പറയുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. അത് ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ തനിമ തകര്‍ക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പ്രചരിപ്പിച്ചത്. പക്ഷേ കേരളം അങ്ങനെയല്ല. ഒരു വര്‍ഗീയതയോടും കേരളം വിട്ടുവീഴ്ച ചെയ്യില്ല.
ഇന്ത്യയില്‍ തന്നെ ഒരു തുരുത്താണ് കേരളം. അത് ലോകവും രാജ്യവും അംഗീകരിച്ചതാണ്. അത് അദ്ദേഹത്തിന് മനസിലാകില്ല.
കേരളത്തിന്റെ തനിമ കളയാന്‍ ആരെയും അനുവദിക്കില്ല. അദ്ദേഹം വെറും വിഷമല്ല, കൊടും വിഷമാണ്. അത് അദ്ദേഹത്തിന് ഒരു അലങ്കാരമാണ്-മുഖ്യമന്ത്രി തുറന്നടിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
