/kalakaumudi/media/post_banners/90b153780617395e105553f1861701efbf3f9252370338e5ca70ab724bade9a6.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 12 ന് ആരംഭിക്കും. പരീക്ഷയുടെ ടൈംടേബിളുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു പി, ഹൈസ്‌കൂള്‍ വിഭാഗം പരീക്ഷകള്‍ ഡിസംബര്‍ 13 ന് ആരംഭിച്ച് 21 നും എല്‍ പി വിഭാഗം പരീക്ഷകള്‍ 15 ന് ആരംഭിച്ച് 21നും അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 12 മുതല്‍ 22 വരെയാണ് നടക്കുക. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂമെന്റ് പ്രോഗ്രാം(ക്യുഐപി) നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.
ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കായി മുന്‍പുണ്ടായിരുന്ന രീതിയില്‍ സര്‍ക്കാര്‍ തന്നെ ചോദ്യപ്പേപ്പര്‍ തയാറാക്കി നല്‍കും. വൊക്കേഷനല്‍ വിഷയങ്ങളുടെ ചോദ്യ മാതൃകകളും നല്‍കും. ഓണ പരീക്ഷയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ചോദ്യപേപ്പര്‍ സ്‌കൂളുകളില്‍ തന്നെ തയാറാക്കണമെന്ന നിര്‍ദേശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തന്നെ ചോദ്യപേപ്പറുകള്‍ തയ്യാറാക്കി നല്‍കുന്നത്.