പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്; ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയാറായി

പൗരത്വ ഭേദഗതി നിയമം ഉടന്‍ നിലവില്‍ വന്നേക്കുമെന്ന് സൂചന. മൂന്ന് അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള പ്രത്യേക വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന നിയമമാണിത്

author-image
Web Desk
New Update
പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്; ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയാറായി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ഉടന്‍ നിലവില്‍ വന്നേക്കുമെന്ന് സൂചന. മൂന്ന് അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള പ്രത്യേക വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന നിയമമാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് നടപ്പാക്കുമെന്ന് ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു. അടുത്ത മാസം മുതല്‍ നിയമം നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്.

പൗരത്വ റജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയാറായിട്ടുണ്ട്. ഇതിന്റെ ട്രയല്‍ റണ്‍ നടക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 30 ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും 9 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാര്‍ക്കും പരിശോധനകള്‍ക്കു ശേഷം പൗരത്വം നല്‍കാനുള്ള അധികാരം നല്‍കിയിട്ടുണ്ട്.

സിഎഎ. നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനാണ് പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കുന്നത്.

india citizenship rules