/kalakaumudi/media/post_banners/3ea5ef7f00c62caa66e763fb5ba3d84b5a14a34e1de1ef90f099f4a8b95385ed.jpg)
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ നവകേരള സദസിൽ പങ്കെടുക്കാത്തതിന്റെ പേരിൽ വനിത ഓട്ടോ ഡ്രൈവറെ വിലക്കി സി ഐ ടി യു യൂണിയൻ.
തിരുവനന്തപുരം കാട്ടായിക്കോണം ജംഗ്ഷനിൽ ഓട്ടോ ഓടുന്ന രജനിയ്ക്കാണ് സി ഐ ടി യു യൂണിയന്റെ വിലക്ക്.കഴിഞ്ഞ 8 വർഷമായി സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുകയാണ് രജനി. ആരോഗ്യ പ്രശ്നം മൂലമാണ് നവകേരള സദസിൽ പങ്കെടുക്കാതിരുന്നതെന്നാണ് രജനി പറയുന്നത്.