കെപിസിസി മാർച്ചിൽ സംഘർഷം;വേദിക്കു സമീപം പൊലീസിന്റെ കണ്ണീർ വാതകം , കെ.സുധാകരൻ ഉൾപ്പെടെ നേതാക്കൾക്ക് ദേഹാസ്വാസ്ഥ്യം

യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് പൊലീസ് നടപടിയെന്നാണ് നേതാക്കളുടെ ആരോപണം.നിലവിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് സംഘടിച്ച് പ്രതിഷേധിക്കുകയാണ്.

author-image
Greeshma Rakesh
New Update
കെപിസിസി മാർച്ചിൽ സംഘർഷം;വേദിക്കു സമീപം പൊലീസിന്റെ കണ്ണീർ വാതകം , കെ.സുധാകരൻ ഉൾപ്പെടെ നേതാക്കൾക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: കോൺഗ്രസിന്റെ ഡിജിപി ഓഫീസിലേക്കുള്ള മാർച്ചിൽ സംഘർഷം. പ്രതിഷേധങ്ങൾക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ നടത്തിയ മാർച്ചിലാണ് സംഘർഷം.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസാരിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്.പിന്നാലെ സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു. മാർച്ചിനിടെ നവകേരള സദസിന്റെ ബാനറുകൾ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു. പൊലീസിന് നേരെ കല്ലെറുമുണ്ടായി.

 

കോൺഗ്രസ് പ്രവർത്തകർ അക്രമാസക്തരായതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.സംഘർഷത്തിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കെ സുധാകരനും എം എം ഹസ്സനും ഉൾപ്പെടെയുള്ള നേതാക്കളെ പ്രവർത്തകർ വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്ന് മാറ്റി. അതെസമയം യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് പൊലീസ് നടപടിയെന്നാണ് നേതാക്കളുടെ ആരോപണം.നിലവിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് സംഘടിച്ച് പ്രതിഷേധിക്കുകയാണ്.

congress clash in kpcc march kpcc march vd satheesan kerala police k sudhakaran