/kalakaumudi/media/post_banners/ce1b144e795f59a978f4933dfdb2341fcec832dea2f4deb56290b0e69cb703bc.jpg)
കൊച്ചി: കേരളത്തില്‍ ക്രൂസ് ടൂറിസത്തിന് അനന്ത സാധ്യതകളുണ്ടെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി. കേരളത്തില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ ആഡംബര യാത്രാ നൗകയായ 'ക്ലാസിക് ഇംപീരിയല്‍' ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ നൗകകളുടെ നിര്‍മാണത്തിന് ബാങ്കുകളുടെ പിന്തുണ ഉറപ്പാക്കാന്‍ ഗൗരവമായി ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു.
50 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയും 10 മീറ്റര്‍ ഉയരവുമുള്ള ക്ലാസിക് ഇംപീരിയലില്‍ ഒരേസമയം 150 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ഡിജെ ബൂത്തുകള്‍, ഓപ്പണ്‍ ബാത്ത്, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഡൈനിങ് ഏരിയ, വിശാലമായ ഹാള്‍, ഗ്രീന്‍ റൂം, വിശ്രമമുറി എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് നൗകയുടെ രൂപകല്‍പന. 1.20 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് രാമന്‍തുരുത്തില്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലത്ത് ആരംഭിച്ച നിര്‍മാണ കേന്ദ്രത്തിലാണ് ബോട്ട് നിര്‍മിച്ചത്.
കൊച്ചി മറൈന്‍ ഡ്രൈവ് നിയോ ക്ലാസിക് ബോട്ട് ജെട്ടിയിലായിരുന്നു ഉദ്ഘാടന പരിപാടികള്‍ നടന്നത്. ചടങ്ങില്‍ മേയര്‍ എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എം എല്‍ എ, ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള, കൗണ്‍സിലര്‍ മനു ജേക്കബ്, കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ്, നടന്‍ ടിനി ടോം, കെ ബി രാജന്‍, ക്ലാസിക് ഇംപീരിയല്‍ നിര്‍മാതാക്കളായ നിയോ ക്ലാസിക് ക്രൂയിസ് ആന്‍ഡ് ടൂര്‍സ് എം ഡി നിഷിജിത് കെ ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">