'എങ്ങനെയാണ് ബ്ലഡി ക്രിമിനല്‍സെന്ന് വിളിക്കാന്‍ സാധിക്കുന്നത്; ഗവര്‍ണറുടേത് വിവേകമില്ലാത്ത നടപടി'

ഗവര്‍ണറുടേത് പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഗവര്‍ണര്‍ എന്തെക്കെയോ വിളിച്ചു പറയുന്നു. ജസ്റ്റിസ് നരിമാന്റെ പരാമര്‍ശം ഇത് ശരിവയ്ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

author-image
Priya
New Update
'എങ്ങനെയാണ് ബ്ലഡി ക്രിമിനല്‍സെന്ന് വിളിക്കാന്‍ സാധിക്കുന്നത്; ഗവര്‍ണറുടേത് വിവേകമില്ലാത്ത നടപടി'

പത്തനംതിട്ട: ഗവര്‍ണറുടേത് പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഗവര്‍ണര്‍ എന്തെക്കെയോ വിളിച്ചു പറയുന്നു. ജസ്റ്റിസ് നരിമാന്റെ പരാമര്‍ശം ഇത് ശരിവയ്ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ സഹായത്തിലാണ് സര്‍വകലാശാലകളില്‍ ആളുകളെ കണ്ടെത്തി നിയമിച്ചത്.ആര്‍എസ്എസ് നിര്‍ദേശം ആണ് ഗവര്‍ണര്‍ അനുസരിച്ചത്. വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത് അക്കാര്യത്തില്‍ ആണ്.

പ്രതിഷേധക്കുന്നവര്‍ക്ക് എതിരെ രൂക്ഷമായ വാക്കുകള്‍ ആണ് ഗവര്‍ണര്‍ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍പ് രാഷ്ട്രീയക്കാരന്‍ ആയിരുന്ന ഒരാള്‍ക്ക് എങ്ങനെ ആണ് ബ്ലഡി ക്രിമിനല്‍സ് എന്ന് വിളിക്കാന്‍ സാധിക്കുന്നത്.

 

വിവേകം ഇല്ലാത്ത നടപടിയാണത്. ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആള്‍ക്ക് പറയാന്‍ പറ്റുന്ന വാക്കുകള്‍ അല്ല ഗവര്‍ണറുടേത്.അദ്ദേഹം പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്.

ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ഓടി പോയി എന്ന് വീമ്പ് പറയുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.സ്വന്തം ഗണ്‍മാന്റെ പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്ത് പോയി.

pinarayi vijayan governor arif muhammad khan