നോട്ടീസ് വരട്ടെ, നിങ്ങൾ വേവലാതിപ്പെടേണ്ട; മാസപ്പടി വിവാദത്തിലെ ഹെെക്കോടതി ഉത്തരവിൽ പ്രതികരിച്ച് മുഖ്യമന്ത്രി

By Greeshma Rakesh.08 12 2023

imran-azhar

 

 

കൊച്ചി: മാസപ്പടി വിവാദത്തിൽ നോട്ടീസ് അയയ്ക്കാനുള്ള ഹെെക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കുള്ള നോട്ടീസ് വരട്ടെയെന്നും ഇക്കാര്യത്തിൽ നിങ്ങള്‍ വേവലാതിപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


മാസപ്പടി വിവാദത്തിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ ഉൾപ്പെടെ 12 പേര്‍ക്ക്‌ നോട്ടീസ് അയക്കാനാണ് ഹൈക്കോടതി ഉത്തരവ്‌.

 

ഹർജിക്കാരൻ ചൂണ്ടിക്കാണിച്ച എതിർകക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള 12 പേർക്കെതിരേയാണ് ഹൈക്കോടതിയുടെ നോട്ടീസ്.

 


മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് സ്വകാര്യ കമ്പനി 1.72 കോടി നൽകിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തർക്കപരിഹാര ബോർഡ് കണ്ടെത്തിയതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്.വീണയ്ക്ക പുറമെ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്കും സി.എം.ആർ.എല്ലിൽ നിന്നും പണം കൈപ്പറ്റിയെന്നും കണ്ടെത്തിയിരുന്നു.

 


തുടർന്ന് വിഷയം ഏറ്റെടുത്ത് മുഖ്യമന്ത്രിയേയും മകളേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിക്കൊണ്ട് കോൺഗ്രസ് ഏം.എൽ.എൽ മാത്യു കുഴൽനാടൻ രംഗത്തെത്തി. വിഷയം നിയമസഭയിൽ ഉന്നയിക്കാൻ നീക്കം നടന്നെങ്കിലും നടന്നില്ല. മാത്യു കുഴൽനാടന്റെ പ്രസംഗം സഭാരേഖകളിൽ നിന്ന് നീക്കുകയും ചെയ്തു.

 

OTHER SECTIONS