'എനിക്കൊന്നും സംഭവിക്കരുതെന്ന് കരുതി ജോലി ചെയ്യുന്നവരാണ് അംഗരക്ഷകര്‍'; പ്രതിഷേധിച്ചവരെ മര്‍ദിച്ച ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി

ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ മര്‍ദിച്ച ഗണ്‍മാന്റെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചു.തന്റെ വാഹനത്തിന് നേരെ ചിലര്‍ ചാടി വീഴുന്ന സംഭവം ഉണ്ടായി.

author-image
Priya
New Update
'എനിക്കൊന്നും സംഭവിക്കരുതെന്ന് കരുതി ജോലി ചെയ്യുന്നവരാണ് അംഗരക്ഷകര്‍'; പ്രതിഷേധിച്ചവരെ മര്‍ദിച്ച ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട: ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ മര്‍ദിച്ച ഗണ്‍മാന്റെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചു.തന്റെ വാഹനത്തിന് നേരെ ചിലര്‍ ചാടി വീഴുന്ന സംഭവം ഉണ്ടായി.

യൂണിഫോമിലുള്ള പൊലീസുകാര്‍ പ്രതിഷേധക്കാരെ മാറ്റുന്നതാണ് താന്‍ കണ്ടത്. തനിക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി ജോലി ചെയ്യുന്നവരാണ് തന്റെ അംഗരക്ഷകരെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാടിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ചാടി വീഴുന്ന സമരം നടത്താമോ. നാടിനു വേണ്ടി ചെയ്യുന്നത് മാധ്യമങ്ങള്‍ കാണുന്നില്ല. മാധ്യമങ്ങള്‍ നാടിന് വേണ്ടി നല്ലത് ചെയ്യും എന്ന് പറയും, ചെയ്യില്ല .ഇത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

pinarayi vijayan