/kalakaumudi/media/post_banners/09257804bdbe216d8ab4b00160dcb5f8eea42523a6940d3ea9ec1cba518ab794.jpg)
തിരുവനന്തപുരം: ചെറുകിട വ്യാപാരികള്‍ക്ക് പുതിയ വ്യവസായ നയത്തില്‍ മുന്‍തൂക്കം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിച്ച നീക്കം ചില്ലറവില്‍ പന മേഖലയെ അപകടകരമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിന്റേയും നേതൃത്വത്തില്‍ നടന്ന കേരള റീട്ടെയ്ല്‍ കേണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കോവളം ഉദയസമുദ്ര ഹോട്ടലിലാണ് ചടങ്ങുകള്‍ നടന്നത്. കേരള വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് പ്രസിഡന്റ് രാജു അപ്‌സര അധ്യക്ഷനായിരുന്നു. ഐഐഎം അഹമ്മദാബദിലെ മുന്‍ പ്രൊഫ. എബ്രഹാം കോശി മുഖ്യ പ്രഭാഷണം നടത്തി.