ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍; ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാര്‍. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്.

author-image
Priya
New Update
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍; ദൃശ്യങ്ങള്‍ പുറത്ത്

 

ആലപ്പുഴ: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാര്‍. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്.

അതേസമയം, ഗണ്‍മാന്‍ പ്രതിഷേധക്കാരെ തല്ലിയത് വിവാദമായി. മുഖ്യമന്ത്രിയുടെ യാത്ര കോ-ഓര്‍ഡിനേഷനാണ് ഗണ്‍മാന്റെ ചുമതല. ഏത് സാഹചര്യത്തിലാണ് ഗണ്‍മാന്‍ പ്രതിഷേധക്കാരെ മര്‍ദിച്ചതെന്ന് വ്യക്തമല്ല.

അതേസമയം, നവകേരള സദസ് ആലപ്പുഴ ജില്ലയില്‍ പര്യടനം തുടരുകയാണ്. രാവിലെ 11ന് കായംകുളം മണ്ഡലത്തില്‍ ആദ്യ യോഗം ചേരും. രാവിലെ മുഖ്യമന്ത്രി പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി.

pinarayi vijayan youth congress alappuzha