ഗവര്‍ണറെ സ്വീകരിക്കാനെത്തിയില്ലെങ്കില്‍ പരീക്ഷ എഴുതിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ പ്രിന്‍സിപ്പല്‍

ഗവര്‍ണര്‍ക്കു സ്വീകരണം നല്‍കുന്ന പരിപാടിക്ക് വിദ്യാര്‍ഥികള്‍ പങ്കെടുക്കാത്ത് വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കില്ലെന്നു നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍.

author-image
Athira
New Update
ഗവര്‍ണറെ സ്വീകരിക്കാനെത്തിയില്ലെങ്കില്‍ പരീക്ഷ എഴുതിക്കില്ലെന്ന്  പ്രിന്‍സിപ്പല്‍ പ്രിന്‍സിപ്പല്‍

ചെന്നൈ; ഗവര്‍ണര്‍ക്കു സ്വീകരണം നല്‍കുന്ന പരിപാടിക്ക് വിദ്യാര്‍ഥികള്‍ പങ്കെടുക്കാത്ത് വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കില്ലെന്നു നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍. പ്രിന്‍സിപ്പല്‍ ഇളവേന്തന്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം വിവാദത്തിലായി. ബിജെപി നാഗപട്ടണം ജില്ലാ പ്രസിഡന്റ് കാര്‍ത്തികേയന്റെ ഉടമസ്ഥതയിലുള്ള നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികളോടാണ് ഞായറാഴ്ച രാവിലെ 6നു സ്വീകരണ ചടങ്ങിന് എത്താന്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കിയത്.

വിദ്യാര്‍ഥികള്‍ക്ക് പരിപാടിയിയ്ക്ക് പോകുവാന്‍ വേണ്ടി സംഘാടകര്‍ വാഹനസൗകര്യം ഒരുക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. തമിഴ് സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ നാഗപട്ടണത്ത് സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുക്കാനാണ് ഞായറാഴ്ച ഗവര്‍ണര്‍ ആര്‍.എന്‍.രവി എത്തിയത്.

Latest News news updates