രുദ്ര പരീക്ഷണം വിജയം; ഇന്ത്യയുടെ ആദ്യ തദ്ദേശീയ യുദ്ധ ഹെലികോപ്ടര്‍

ഇന്ത്യയുടെ രുദ്ര ഹെലികോപ്ടര്‍ പരീക്ഷണം വിജയകരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ യുദ്ധ ഹെലികോപ്റ്ററാണ് രുദ്ര.

author-image
Web Desk
New Update
രുദ്ര പരീക്ഷണം വിജയം; ഇന്ത്യയുടെ ആദ്യ തദ്ദേശീയ യുദ്ധ ഹെലികോപ്ടര്‍

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ രുദ്ര ഹെലികോപ്ടര്‍ പരീക്ഷണം വിജയകരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ യുദ്ധ ഹെലികോപ്റ്ററാണ് രുദ്ര.

ഹെലികോപ്റ്ററില്‍ നിന്ന് റോക്കറ്റും തോക്കും യുദ്ധസാമഗ്രികളും ഇന്ത്യന്‍ സേന പരീക്ഷിച്ചു.

സേനയുടെ ധ്രുവ് ഹെലികോപ്റ്ററിന്റെ യുദ്ധപ്പതിപ്പാണ് രുദ്ര. ബെംഗളൂരു ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് രുദ്ര വികസിപ്പിച്ചത്.

വ്യോമസേനയുടെയും കരസേനയുടെയും യുദ്ധ ആവശ്യങ്ങള്‍ക്കായാണ് രുദ്ര ഉപയോഗിക്കുക. 5.8 ടണ്ണാണ് രുദ്രയുടെ ഭാരം. 20 എംഎം തോക്കുകളും 700 എംഎം റോക്കറ്റുകളും രുദ്രക്ക് വഹിക്കാനാകും. ആകാശത്തേയ്ക്കും കരയിലേയ്ക്കും മിസൈല്‍ തൊടുക്കാമെന്നതും ഹെലികോപ്ടറിന്റെ പ്രത്യേകതയാണ്.

Indian army rudra combat chopper