/kalakaumudi/media/post_banners/ee3467954da070382e0fdacc381ad30f9a2bd5cf1580ee9e89f29b8f79551bfd.jpg)
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വര്‍ധനവ്.ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (ഒഎംസി) വെള്ളിയാഴ്ചയാണ് വില പരിഷ്‌കരണം പ്രഖ്യാപിച്ചത്.19 കിലോ വാണിജ്യ സിലിണ്ടറിൻ്റെ വിലയിൽ 25.50 രൂപയാണ് വർധിപ്പിച്ചത്.പുതിയ നിരക്ക് മാർച്ച് 1 (വെള്ളിയാഴ്ച) മുതൽ പ്രാബല്യത്തിൽ വന്നു.അതെസമയം ഗാര്‍ഹിക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല.
ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില 1795 രൂപയും മുംബൈയിൽ 1749.00 രൂപയും ചെന്നൈയില്‍ 1960.50 രൂപയും ആയിരിക്കും.അതേസമയം,കേരളത്തിൽ 26 രൂപയുടെ വര്‍ധനവാണ് വാണിജ്യ പാചക വാതകവിലയില്‍ ഉണ്ടായിട്ടുള്ളത്. 1806 രൂപയാണ് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ കേരളത്തിലെ വില. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്.