/kalakaumudi/media/post_banners/c852fe0ddc3a8f360fcb044e63bb2b82f641ce9ce556ff30c6e03cd90613a6c4.jpg)
കൊച്ചി; റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച വണ്‍ നേഷന്‍ വണ്‍ വിഷന്‍ വണ്‍ ഇന്ത്യ എന്ന ഹ്രസ്വ നാടകത്തിനെതിരെ പരാതി. നാടകത്തില്‍ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചുവെന്നാണ് പരാതി. ഹ്രസ്വനാടകത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതി ആക്ഷേപിക്കുന്ന തരത്തില്‍ ആണെന്നും പരാതിയിലുണ്ട്.
ലീഗല്‍ സെല്ല്, ഭാരതീയ അഭിഭാഷക പരിഷത്ത് പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നിയമമന്ത്രാലയത്തിനുമാണ് പരാതി നല്‍കിയത്. സംഭവത്തില്‍ അസിസ്റ്റന്റ് റജിസ്ട്രാര്‍ ടി.എ.സുധീഷ്, കോര്‍ട്ട് കീപ്പര്‍ പി.എം.സുധീഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ടി.എം.സുധീഷാണ് നാടകത്തിന്റെ സംഭാഷണം എഴുതിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. സംഭവം വിജിലന്‍സ് റജിസ്ട്രാര്‍ അന്വേഷിക്കും.