കൊച്ചിയില്‍ നവകേരള സദസ്സില്‍ പ്രതിഷേധിച്ച യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം; തല്ലു കൊണ്ടവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മഖ്ത്തൂബ് മീഡിയ റിപ്പോര്‍ട്ടറും ഡി.എസ്.എ. സംസ്ഥാന കമ്മിറ്റി അംഗവുമായ റിജാസിന്റെ പേരില്‍ പോലീസ് കള്ളക്കേസെടുത്തതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിനാണ് തങ്ങളെ അക്രമിച്ചതെന്ന് മര്‍ദനമേറ്റ മുഹമ്മദ് ഹനീന്‍ പറഞ്ഞു.

author-image
Greeshma Rakesh
New Update
കൊച്ചിയില്‍ നവകേരള സദസ്സില്‍ പ്രതിഷേധിച്ച യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം; തല്ലു കൊണ്ടവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: കൊച്ചിയില്‍ നവകേരള സദസ്സിനിടെ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം.കൊച്ചി മറൈന്‍ഡ്രൈവിലെ നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം ലഘുലേഖകള്‍ വിതരണം ചെയ്ത ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍(ഡി.എസ്.എ.) പ്രവര്‍ത്തകരായ കൊല്ലം സ്വദേശി മുഹമ്മദ് ഹനീന്‍, എളമക്കര സ്വദേശി റിജാസ് എന്നിവരെയാണ് സംഘാടകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.

എറണാകുളം ജില്ലയിലെ രണ്ടാം ദിവസ പര്യടനത്തിന്റെ സമാപനവേദിയായ മറൈന്‍ഡ്രൈവില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി എത്തും മുമ്പായിരുന്നു സംഭവം.സംഘാടകര്‍ യുവാക്കളെ വളഞ്ഞിട്ട് ചവിട്ടുന്നതിന്റെയും തല്ലുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

മഖ്ത്തൂബ് മീഡിയ റിപ്പോര്‍ട്ടറും ഡി.എസ്.എ. സംസ്ഥാന കമ്മിറ്റി അംഗവുമായ റിജാസിന്റെ പേരില്‍ പോലീസ് കള്ളക്കേസെടുത്തതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിനാണ് തങ്ങളെ അക്രമിച്ചതെന്ന് മര്‍ദനമേറ്റ മുഹമ്മദ് ഹനീന്‍ പറഞ്ഞു.

കള്ളക്കേസെടുത്തതിനെതിരെ സംസ്ഥാനത്തെ വിവിധയിങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. റിജാസിന്റെ മണ്ഡലമായ എറണാകുളത്ത് നവകേരള സദസ് എത്തിയതോടെയാണ് മുഖ്യമന്ത്രിയെയും മാധ്യമങ്ങളേയും ഇത് അറിയിക്കണമെന്ന് തീരുമാനിച്ചത്.

kerala police conflict kochi navakerala sadas