കോണ്‍ഗ്രസിന് 'വാര്‍ റൂം' നഷ്ടപ്പെടും; ഒഴിയാന്‍ നിര്‍ദ്ദേശം

നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കലെത്തിയിരിക്കേ കോണ്‍ഗ്രസിന്റെ വാര്‍ റും ഒഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കോണ്‍ഗ്രസിന്റെ രാജ്യസഭ എം.പിയായ പ്രദീപ് ഭട്ടാചാര്യയ്ക്ക് അനുവദിച്ച ന്യൂഡല്‍ഹിയിലെ ഗുരുദ്വാര റകബ്ഗഞ്ച് റോഡിലുള്ള 15-ാം നമ്പര്‍ വസതി ഒഴിയാനാണ് നിര്‍ദ്ദേശം.

author-image
Web Desk
New Update
കോണ്‍ഗ്രസിന് 'വാര്‍ റൂം' നഷ്ടപ്പെടും; ഒഴിയാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കലെത്തിയിരിക്കേ കോണ്‍ഗ്രസിന്റെ വാര്‍ റും ഒഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കോണ്‍ഗ്രസിന്റെ രാജ്യസഭ എം.പിയായ പ്രദീപ് ഭട്ടാചാര്യയ്ക്ക് അനുവദിച്ച ന്യൂഡല്‍ഹിയിലെ ഗുരുദ്വാര റകബ്ഗഞ്ച് റോഡിലുള്ള 15-ാം നമ്പര്‍ വസതി ഒഴിയാനാണ് നിര്‍ദ്ദേശം.

കഴിഞ്ഞ 18 വര്‍ഷമായി കോണ്‍ഗ്രസ് വാര്‍ റൂം ആയി ഉപയോഗിച്ചിരുന്നത് ഈ വസതിയായിരുന്നു.
കഴിഞ്ഞ ആഗസ്റ്റില്‍ പ്രദീപ് ഭട്ടാചാര്യയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പുതിയതായി രാജ്യസഭയിലെത്തിയ കാര്‍ത്തികേയ ഗര്‍മ്മ എം.പിക്ക് ഈ വസതി അനുവദിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ഉള്‍പ്പെടെ നിര്‍ണ്ണായക യോഗങ്ങള്‍ നടക്കുന്നതിനാല്‍ നവംബര്‍ വരെ വസതി ഉപയോഗിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.

കഴിഞ്ഞ 18 വര്‍ഷമായി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പല നിര്‍ണ്ണായക തീരുമാനങ്ങളും എടുത്ത കെട്ടിടമാണിത്. സോണിയ ഗാന്ധിയുടെ അടുത്ത സഹായി അഹമ്മദ് പട്ടേലാണ് വാര്‍ റൂം കൈകാര്യം ചെയ്തിരുന്നത്. ഉള്ളിലേക്ക് മാറിയുള്ള കെട്ടിടമായതിനാല്‍ രഹസ്യ സ്വഭാവമുള്ള ചര്‍ച്ചകള്‍ നടത്താന്‍ പാര്‍ട്ടി ആസ്ഥാനത്തേക്കാള്‍ അനുയോജ്യമായിരുന്നു ഈ വസതി.

 

 

india delhi politics congress party